കോവിഡ് കലിയുഗ വൈറസെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര

ന്യൂഡല്‍ഹി: കോവിഡ്19 കലികാലത്തിന്റെ മഹാമാരിയായ വൈറസ് ആണെന്നു സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റീസ് അരുണ്‍ മിശ്ര. ഓരോ നൂറു വര്‍ഷത്തിനിടയിലും ഇങ്ങനെ മഹാമാരികള്‍ ഉണ്ടാകും. കലിയുഗത്തില്‍ ഇത്തരം വൈറസുകളുമായി പോരാടാന്‍ കഴിയില്ലെന്നും സുപ്രീംകോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമനായ ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ അടിയന്തരകേസുകളില്‍ മാത്രം വാദം കേള്‍ക്കണമെന്ന അഭ്യര്‍ഥനയോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്ര. ശക്തര്‍ ദുര്‍ബലരെ കൊല്ലുമെന്നും അത് പ്രകൃതി നിയമം ആണെന്നും പറഞ്ഞ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം മരണനിരക്ക് കൂടി വരികയാണെന്നും എണ്‍പതു വയസു കഴിഞ്ഞവര്‍ ജീവിച്ചിരിക്കുന്നതു തന്നെ കുറവാണെന്നും ചൂണ്ടിക്കാട്ടി. മനുഷ്യന്റെ നിസഹായതയിലേക്ക് വിരല്‍ ചൂണ്ടിയാണ് ജസ്റ്റീസ് അരുണ്‍ മിശ്ര ഇതിന് മറുപടി നല്‍കിയത്. മനുഷ്യന്‍ ആയുധങ്ങള്‍ ഉണ്ടാക്കുന്നു. പക്ഷേ, വൈറസിനെ നേരിടാന്‍ കഴിയുന്നില്ല. എല്ലാവരും അവരവരുടെ നിലയില്‍ ഇതിനെതിരേ പോരാടണം. ഇത്തരം നടപടികള്‍ സര്‍ക്കാര്‍ മാത്രമല്ല സ്വീകരിക്കേണ്ടതെന്നും പറഞ്ഞു. സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകരോടൊപ്പം ഒരു ജൂണിയര്‍ അഭിഭാഷകന്‍ മാത്രം വന്നാല്‍ മതിയെന്ന് ജസ്റ്റീസ് എം.ആര്‍ ഷാ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അഞ്ചും ആറും അഭിഭാഷകര്‍ അകമ്പടിയായി വരുന്നുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍