വിദ്യാഭ്യാസം ധാര്‍മികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാകണം: ജസ്റ്റീസ് ആന്റണി ഡൊമിനിക്

 അടിമാലി: വിദ്യാഭ്യാസം ധാര്‍മിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്. അറിവ്, സാങ്കേതികവിദ്യ എന്നിവയ്‌ക്കൊപ്പം ധാര്‍മിക മൂല്യങ്ങളും വിദ്യാഭ്യാസത്തിലൂടെ ആര്‍ജിക്കണമെന്നും അപ്പോള്‍ മാത്രമേ വിദ്യാഭ്യാസം സമഗ്രമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 820 വിദ്യാര്‍ഥികള്‍ക്കും 22 സ്റ്റാഫ് അംഗങ്ങള്‍ക്കും പുരസ്‌കാരം നല്‍കി. ചടങ്ങില്‍ ഷൈജോ അടിമാലിയെ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. 20 വര്‍ഷത്തില്‍ കൂടുതലായി സ്‌കൂളില്‍ സേവനമനുഷ്ഠിച്ചുവരുന്ന സ്റ്റാഫ് അംഗങ്ങളെ മെമന്റോ നല്‍കി ആദരിച്ചു.മാനേജര്‍ ഫാ. വര്‍ഗീസ് കുഴികണ്ണിയില്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ബിജു മാത്യൂസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സിജു പോള്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ റവ. ഡോ. ജില്‍സണ്‍ ജോണ്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടിന്റു നെഹുല്‍ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍