ഐപിഎല്‍ മത്സരങ്ങള്‍ മാറ്റമില്ലാതെ നടക്കുമെന്ന് ബിസിസിഐ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ. ഐപിഎല്‍ മത്സരങ്ങള്‍ മാറ്റമില്ലാതെ നടക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. ഐപിഎല്‍ നടക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. വൈറസിനെതിരായ മുന്‍കരുതലെടുക്കാന്‍ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ജയേഷ് ജോര്‍ജ് വ്യക്തമാക്കി. ഈ മാസം 29നാണ് ഐപിഎല്‍ തുടങ്ങുന്നത്. കോവിഡ്19 പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചേക്കുമെന്നാണ് നേരത്തേ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍