ബിജു സോപാനവും നിഷ സാരംഗും ഒന്നിക്കുന്ന ലെയ്ക്ക; ഫസ്റ്റ്‌ലുക്ക് എത്തി

ഉപ്പും മുളകും പരമ്പരയിലെ താരങ്ങളായ ബിജു സോപാനം, നിഷ സാരംഗ് എന്നിവര്‍ അഭിനയിക്കുന്ന ലെയ്ക്ക എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ ആഷാദ് ശിവരാമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പി. മുരളീധരനും ശ്യം കൃഷ്ണയുമാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്. ബൈജു, നാസര്‍, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റൊ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, റോഷ്‌നി, നന്ദന വര്‍മ തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഡോ. ഷംനാദ്, ഡോ. രഞ്ജിത് മണി എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍