സ്‌പോണ്‍സര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍

ടെഹ്‌റാന്‍: സ്‌പോണ്‍സര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍. വിസയുടെ ബാക്കി പണം നല്‍കാതെ നാട്ടിലേക്ക് വിടില്ലെന്നാണ് ഭീഷണി. ഭക്ഷണവും വെള്ളവും തരില്ലെന്നും സ്!പോണ്‍സര്‍ പറഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു കൊറോണ വൈറസ് പടരുന്നതിനാല്‍ ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളിലെ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കേരളസര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇറാനില്‍ നിന്ന് വിമാനയാത്ര നിര്‍ത്തിയിരിക്കുന്നത് കൊണ്ട് കേന്ദ്രത്തിന്റെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. അതേ സമയം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ ആശങ്ക ഇതുവരെ മാറിയിട്ടില്ല.
ഇറാനിലെ അസാലൂരില്‍ കുടുങ്ങിക്കിടക്കുന്ന 100 ഓളം മത്സ്യത്തൊഴിലാളികളില്‍ 60 ഓളം പേരും മലയാളികളാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എല്ലാവരുടേയും വിശദാംശങ്ങള്‍ ഇതിനോടകം സര്‍ക്കാര്‍ ശേഖരിച്ച് നോര്‍ക്ക വഴി എംബസിക്കും വിദേശ കാര്യ മന്ത്രാലത്തിനും കൈമാറിയിട്ടുണ്ട്. എംബസി വഴി അവരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇറാനില്‍ നിന്ന് വിമാനയാത്ര നിരോധനം നിലനില്‍ക്കുന്നതാണ് ഒരു പ്രതിസന്ധി. എന്നിരുന്നാലും കേന്ദ്രത്തിന്റെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ കൊണ്ട് വരാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി കേന്ദ്രവിദേശകാര്യ മന്ത്രിക്ക് കത്തയച്ചത്. വേഗത്തില്‍ തന്നെ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍