ഇറാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ ആദ്യസംഘത്തെ നാട്ടിലെത്തിച്ചു

ന്യുഡല്‍ഹി: കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരില്‍ ആദ്യ സംഘത്തെ നാട്ടിലെത്തിച്ചു. ഇന്ത്യയുടെ സൈനിക വിമാനത്തിലാണ് 58 പേരടങ്ങുന്ന സംഘമെത്തിയത്. ഗസിയാബാദിലെ ഹിന്ദോണ്‍ വിമാനത്താവളത്തിലാണ് വിമാനം വന്നിറങ്ങിയത്. അവിടെ യാത്രക്കാര്‍ക്കുള്ള ചികിത്സാ സൌകര്യങ്ങളും ഒരുക്കിയിരുന്നു. ഇരുപതിനായിരത്തോളം ഇന്ത്യാക്കാര്‍ ഇറാനില്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.''ഇന്ത്യയുടെ വിമാനം വന്നിറങ്ങി, ദൌത്യം പൂര്‍ത്തിയായി. ഇനി അടുത്തതിലേക്ക്'' വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ട്വീറ്റ് ചെയ്തു. 'വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ എംബസി,ഇറാന്‍, ഇന്ത്യന്‍ മെഡിക്കല്‍ ടീം എന്നിവരുടെ ശ്രമങ്ങള്‍ക്ക് നന്ദി. ഇന്ത്യന്‍ വ്യോമസേനക്കും നന്ദി. ഇറാനിയന്‍ അധികാരികളുടെ സഹകരണത്തെ അഭിനന്ദിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍