ഉല്ലാസ ബോട്ടുകളില്‍ സുരക്ഷാ സംവിധാനങ്ങളില്ല

 വിഴിഞ്ഞം: കോവളം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രത്തിലെ ഉല്ലാസ ബോട്ടുകളില്‍ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി.വിഴിഞ്ഞം പോര്‍ട്ട് ഓഫീസര്‍ ജിസ്‌മോന്‍ ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ കാലാവധി കഴിഞ്ഞ പ്രഥമശുശ്രൂഷ കിറ്റുകളും അംഗികാരമില്ലാതെ നിലവാരം കുറഞ്ഞ ജീവന്‍ രക്ഷാ സംവിധാനങ്ങളും കണ്ടെത്തി. കോവളം കടലിലൂടെ സഞ്ചാരികളുമായി പായുന്ന ഉല്ലാസ ബോട്ടുകളിലാണ് സുരക്ഷാ സംവിധാനങ്ങളിലെ പിഴവ് കണ്ടെത്തിയത്.കോവളം ബീച്ച് മുതല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണമേഖല വരെയാണ് ബോട്ടുകാര്‍ പ്രധാനമായി ഓട്ടം നടത്തുന്നത്. ഏക ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച മുപ്പതോളം ഉല്ലാസ ബോട്ടുകള്‍ക്കാണ് അധികൃതര്‍ കോവളം ബീച്ചില്‍അംഗീകാരം നല്‍കിയിട്ടുള്ളത്. പരിശോധനയില്‍ ബഹുഭൂരിപക്ഷം എണ്ണത്തിലും സുരക്ഷാ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തി. മാനണ്ഡങ്ങള്‍ക്കനുസരിച്ചുള്ള സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്ന മുന്നറിയിപ്പും ബോട്ടുടമകള്‍ക്ക് അധികൃതര്‍ നല്‍കി.കൂടാതെ ബീച്ചിലെ കട്ടിലും കുടയും, സര്‍ഫ് ബോര്‍ഡുകള്‍ എന്നിവയുടെ സുരക്ഷാ പരിശോധനയും നടത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍