മുഖ്യമന്ത്രിയാകാനില്ല: നിര്‍ണായക പ്രഖ്യാപനവുമായി രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്ര ഖ്യാപനത്തില്‍ വ്യക്തത വരു ത്തി രജനീകാന്ത്. ഏറെ നാളുക ളായി രാഷ്ട്രീയ പ്രവേശന ത്തെ ക്കുറിച്ച് ഗൗരവകരമായി ആ ലോ ചിക്കുന്നുവെന്നും മോ ശ മായ ഭരണ സംവിധാനത്തെ നന്നാക്കണമെന്നും അദ്ദേഹം പറഞ്ഞു. 'രാഷ്ട്രീയ പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് ഏറെ നാളായി ആലോചിക്കുന്നു. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെയ്‌ക്കെതിരെയും രജനീകാന്ത് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രണ്ട് അസുരശക്തികളെന്നായിരുന്നു ഇരുപാര്‍ട്ടികളെയും രജനീകാന്ത് പരമാര്‍ശിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഈ പാര്‍ട്ടികള്‍ രംഗത്തു വരുന്നതെന്നും, പണബലവും ആള്‍ബലവുമുള്ള' പാര്‍ട്ടിയാണെന്നും രജനീകാന്ത് വിമര്‍ശിച്ചു.'മുഖ്യമന്ത്രിയാകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. വിരമിച്ച ഉദ്യോഗസ്ഥരെ അടക്കം രാഷ്ട്രീയത്തില്‍ കൊണ്ടുവരും. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ വിദഗ്ധസമിതി രൂപീകരിക്കും. നിലവിലെ രാഷ്ട്രീയവും വ്യവസ്ഥയും മാറണം. മാറ്റം ജനങ്ങളുടെ മനസിലുണ്ടാകണം. പാര്‍ട്ടി പ്രസിഡന്റിന് ഭരണത്തില്‍ ഇടപെടാനാകില്ല. അധികാര സ്ഥാനങ്ങളിലുള്ളവര്‍ 50 വയസ് കഴിഞ്ഞവരാണ്. പാര്‍ട്ടിയില്‍ യുവരക്തം വേണം. പ്രായ പരിധിയും വിദ്യാഭ്യാസ യോഗ്യതയും പ്രധാനമാണ്. ഭരണസംവിധാനം പൂര്‍ണമായും അധപതിച്ചിരിക്കുന്നു'.രജനീകാന്ത് പറഞ്ഞു. അതേസമയം, രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ച് പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയില്ല.രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2021 തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അദ്ദേഹം പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്ത് വരുമെന്ന് അണികള്‍ ഉറച്ചു വിശ്വസിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍