വീണ നായര്‍ നായികയാകുന്നു

നിരവധി ചിത്രങ്ങളിലും സീരിയലുകളിലും ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടി വീണ നായര്‍ നായികയാകുന്നു. ബിഗ് ബോസ് മല്‍സരാര്‍ഥി എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ആളുകള്‍ തിരിച്ചറിയുകയും ചെയ്തതാണ് സിനിമയില്‍ പുതിയ അവസരമൊരുക്കുന്നത്. ബിഗ് ബോസിലെ അനുഭവങ്ങളെ കുറിച്ച് നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ ആണ് സിനിമയെ കുറിച്ച് വീണ പറഞ്ഞത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇതു സംബന്ധിച്ചു നല്‍കാന്‍ ഇവര്‍ തയാറായില്ല. ഷോയ്ക്കകത്ത് ത്‌ന്റെ കരച്ചിലുകളെ പരിഹസിച്ചു കൊണ്ടുള്ള നിരവധി ട്രോളുകള്‍ കണ്ടെന്നും അവയെല്ലാം ആസ്വദിച്ചെന്നും വീണ പറയുന്നു. ഗ്രൂപ്പിനകത്ത് നിന്നുകൊണ്ട് കൂട്ടായ തീരുമാനങ്ങള്‍ക്കൊപ്പം നിന്നതാണ് ബിഗ് ബോസില്‍ പറ്റിയ പിഴവ്. കോടതി ടാസ്‌കിലൊക്കെ ഇതിനാല്‍ കള്ളം പറഞ്ഞിട്ടുണ്ടെന്നും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എല്ലാവരുടെയും കേസുകളില്‍ അവര്‍ക്ക് അനുകൂലമായി അഭിപ്രായം പറയുക എന്നാണ് അപ്പോള്‍ ചിന്തിച്ചതെന്നും വീണ കൂട്ടിച്ചേര്‍ത്തു. ഗെയിമാണെന്നത് ഇടയ്ക്ക് മറന്നതും ബന്ധങ്ങള്‍ക്ക് ഗെയിം മറന്നുള്ള പ്രാധാന്യം കൊടുത്തതാണ് പല ഇമോഷണല്‍ രംഗങ്ങള്‍ക്കും ഇടയാക്കിയത് എന്നും വീണ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍