രാജ്യത്തെ ഏറ്റവും ചെറിയ ചര്‍ക്കയുടെ പ്രദര്‍ശനം തൊടുപുഴയില്‍

തൊടുപുഴ:രാജ്യത്തെ ഏറ്റവും ചെറിയ ചര്‍ക്കയുടെ പ്രദര്‍ശനം പ്രസ്‌ക്ലബ് ഹാളില്‍ നടക്കുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വഴിത്തല തച്ചനാനിക്കല്‍ ബിജു നാരായണനാണ് തേക്കിന്‍തടിയില്‍ ഏറ്റവും ചെറിയ ചര്‍ക്ക നിര്‍മിച്ചിരിക്കുന്നത്.ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍ ഇടം നേടുന്നതിനായി അരിക്കുഴ ജെസിഐയുടെ നേതൃത്വത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍ നിലവിലുള്ള ഏറ്റവും ചെറിയ ചര്‍ക്കയുടെ വലിപ്പം ഒരു സെന്റീമീറ്ററില്‍ കൂടുതലാണ്.എന്നാല്‍ ബിജു നാരായണന്‍ നിര്‍മിച്ച ചര്‍ക്കയ്ക്ക് 4.5 മില്ലിമീറ്റര്‍ മാത്രമേ വലിപ്പമുള്ളു. ഇതില്‍ നൂല്‍ നൂറ്റുന്നതിനും സാധിക്കും. പിഡിസി വിദ്യാഭ്യാസം മാത്രമുള്ള ബിജു ഇതിനോടകം നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ട്.വാഹനങ്ങളിലെ ഇലക്ട്രിക് സംബന്ധമായ തകരാറുകള്‍ തിരിച്ചറിയാനുള്ള പവര്‍ഐഡി ഇതില്‍ പ്രധാനപ്പെട്ടതാണ്.വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജിലെ സ്റ്റാര്‍ട്ടപ്പുമായി സഹകരിച്ച് ഈ ഉപകരണം വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് അരിക്കുഴ ജെസിഐ അംഗം കൂടിയായ ബിജു. ജെസിഐ പ്രസിഡന്റ് ബാബു പള്ളിപ്പാട്ട്,പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ബിജു ജെ.ആലപ്പാട്ട്,ബിജു നാരായണന്‍,മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റ്റി.സി.രാജു,സുരേഷ് ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍