മോഹന്‍ലാലിനോടുള്ള ആരാധന കൂടിയെന്ന് ബച്ചന്‍

 ഈ മാസം 6ന് പുറത്തിറക്കിയ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയിലര്‍ തരംഗമായിരിക്കുകയാണ്. അഞ്ചു ഭാഷകളിലായാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും ട്രെയിലര്‍ റിലീസായി. മലയാളത്തില്‍ മോഹന്‍ലാലും ഹിന്ദിയില്‍ അക്ഷയ് കുമാറും തമിഴില്‍ സൂര്യയും തെലുങ്കില്‍ ചിരഞ്ജീവിയും കന്നഡയില്‍ രാംചരണുമാണ് ട്രെയിലര്‍ പുറത്തുവിട്ടത്.ചിത്രം ഈ മാസം 26 നാണ് തിയറ്ററുകളിലെത്തുക. ട്രെയിലര്‍ പങ്കുവച്ചുകൊണ്ട് അമിതാഭ് ബച്ചന്‍ കുറിച്ച വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ട്വിറ്ററിലാണ് മോഹന്‍ലാലിനോടുള്ള ആരാധന തനിക്ക് വര്‍ധിച്ചതായി അമിതാഭ് ബച്ചന്‍ കുറിച്ചത്. പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍ മോഹന്‍ലാല്‍ അഭ്യര്‍ഥിച്ചിരുന്നു. അത് കണ്ടു കഴിഞ്ഞപ്പോള്‍ മോഹന്‍ലാലിന്റെ ആരാധകനായ തനിക്ക് അദ്ദേഹത്തോടുള്ള ആരാധന കൂടുതല്‍ വര്‍ധിച്ചുവെന്നും ബച്ചന്‍ ട്വീറ്റ് ചെയ്തു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. സുനില്‍ ഷെട്ടി, പ്രഭു, അര്‍ജുന്‍, ഫാസില്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍