ഇന്ത്യയിലേക്കുള്ള എല്ലാ വീസകളും റദ്ദാക്കി

 ന്യൂഡല്‍ഹി: കൊറോണ വൈറസ് (കോവിഡ്19) ബാധയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ഇന്ത്യ. ഇന്ത്യയിലേക്കുള്ള എല്ലാ വീസകളും കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നയതന്ത്ര, ഔദ്യോഗിക, യുഎന്‍/രാജ്യാന്തര സംഘടനകള്‍, തൊഴില്‍, പ്രോജക്ട് തുടങ്ങി നിലവിലുള്ള എല്ലാ വീസകളും ഏപ്രില്‍ 15 വരെ റദ്ദാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 13 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വൈറസ് ബാധ ശക്തമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ നേരത്തെ റദ്ദാക്കിയിരുന്നു. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു വീസ നല്‍കുന്നത് നിര്‍ത്തിയത്. ഇറ്റലി, കൊറിയ എന്നിവടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ വൈറസ് ബാധ ഇല്ല എന്ന അംഗീകൃത ലാബുകളിലെ സാക്ഷ്യപത്രം കരുതണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍