അക്രമം നടത്താന്‍ ആളുകളെ പുറത്തു നിന്ന് എത്തിച്ചു: ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ഗുരുതര ആരോപണങ്ങളുമായി ന്യൂനപക്ഷ കമ്മീഷന്‍. വടക്കുകിഴക്കന്‍ഡല്‍ഹിയില്‍ കലാപം നടത്താനായി പുറത്തുനിന്ന് 2000 ആളുകളെ എത്തിച്ചതായി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞു.കലാപത്തിലും ഗൂഢാലോചനയിലും ഇവര്‍ക്ക് പങ്കുണ്ടെന്നും അക്രമം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് 1500 മുതല്‍ 2000 വരെയുള്ള ആളുകളെ പുറത്തുനിന്ന് എത്തിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വീടുകളും വ്യാപാര സ്ഥാപനങ്ങളഉം ആക്രമിക്കുന്നതിന് മുന്നോടിയായി ഇവരെ സമീപപ്രദേശത്തെ സ്‌കൂളുകളിലും മറ്റുമായാണ് താമസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്ന ചെയര്‍മാന്റെ പ്രതികരണം.'ഇത് ആസൂത്രിതമായ അക്രമമാണ്, ഇതിനായി ആളുകളെ പുറത്തുനിന്നു എത്തിച്ചു. എവിടെ നിന്നുള്ളവരെയാണ് ഡല്‍ഹിയില്‍ എത്തിച്ചതെന്ന് പൊലിസും രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തണം. മാസ്‌കുകളും ഹെല്‍മെറ്റുകളും ധരിച്ച് അക്രമത്തില്‍ ഏര്‍പ്പെട്ടവരുടെ ഫോട്ടോകള്‍ സംഘത്തിന് ലഭിച്ചിട്ടുണ്ട്'അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍