കൊറോണ: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചിംഗ് ഒഴിവാക്കി, രജിസ്റ്ററില്‍ ഒപ്പിട്ടാല്‍ മതിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി :കൊറോണ ( കോവിഡ് 19) വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസം 31 വരെ പഞ്ചിംഗ് ഒഴിവാക്കി ഉത്തരവ്. പഞ്ചിംഗിന് പകരം ജീവനക്കാര്‍ രജിസ്റ്ററില്‍ ഒപ്പിട്ടാല്‍ മതി. പഞ്ചിംഗിലൂടെ കൊറോണ വൈറസ് പടരുന്നത് തടയുകയാണ് ലക്ഷ്യം. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയുടേതാണ് ഉത്തരവ് രോഗം ബാധിച്ചവര്‍ തൊട്ട പ്രതലങ്ങളില്‍ തൊട്ടാല്‍ പോലും രോഗം പകരുമെന്നിരിക്കെ, ഈ മാസം മുഴുവന്‍ വിരല്‍ വച്ചുള്ള ബയോമെട്രിക് സംവിധാനം തല്‍ക്കാലം പിന്‍വലിക്കുകയാണെന്നാണ് ഉത്തരവില്‍ പറയുന്നത്.അതേസമയം ഡല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഡല്‍ഹി ഉത്തംനഗര്‍ സ്വദേശിക്കാണ് ഏറ്റവും ഒടുവില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇയാള്‍ അടുത്തിടെയാണ് തായ്‌ലന്‍ഡില്‍നിന്ന് മടങ്ങിയെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെയെണ്ണം 31 ആയി. കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍