ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കരുത്: ഡിഎംഒ ഹോമിയോ

 പത്തനംതിട്ട: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഹോമിയോപ്പതി മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നു പനിക്കോ മറ്റെന്തെങ്കിലും അസുഖങ്ങള്‍ക്കോ മരുന്ന് കൊടുക്കരുതെന്നും അത്തരം മരുന്നു വിതരണങ്ങള്‍ക്കെതിരെയും വ്യാജ പരസ്യങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിഎംഒ ഹോമിയോ ഡോ.ഡി. ബിജുകുമാര്‍ അറിയിച്ചു.കോവിഡ് 19 ജാഗ്രതാ നിര്‍ദേശം കണക്കിലെടുത്ത് ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ഹോമിയോപ്പതി ചികിത്സാ സ്ഥാപനങ്ങള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖകള്‍ നിര്‍ദേശിക്കുന്നതിനായി ജില്ലാ ഹോമിയോപ്പതി വകുപ്പ് അടിയന്തരയോഗം വിളിച്ചു ചേര്‍ത്തു. കോട്ടയം നാഷണല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ.കെ.സി മുരളിധരന്‍, നാഷണല്‍ ആയുഷ് മിഷന്‍ ഡിപിഎം ഡോ.സുനിത, നോഡല്‍ ഓഫീസര്‍ ഡോ. രജികുമാര്‍, ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ഡോക്ടര്‍മാര്‍, ഹോമിയോപ്പതി ഡോക്ടര്‍മാരുടെ സംഘടനകളായ ഐഎച്ച്‌കെ, ഐഎച്ച്എംഎ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍