ക്രിപ്‌റ്റോ കറന്‍സി നിരോധനം സുപ്രീംകോടതി റദ്ദാക്കി

ന്യുഡല്‍ഹി:ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് സുപ്രീംകോടതി യുടെ അനുമതി. ഇതോടെ രാജ്യത്ത് ഇനി ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയു ള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസ്സ മില്ല. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് രാജ്യത്ത് നിരോധനമില്ലെന്ന് ജനുവരിയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ക്രിപ്‌റ്റോ ഇടപാടിന്റെ റിസ്‌ക് കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തതെന്നായിരുന്നു വിശദീകരണം. സാങ്കല്‍പ്പിക പണമിടപാടുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നതാണ് നിരോധനം ഏര്‍പ്പെടുത്താനുള്ള പ്രധാന കാരണം. ഇത്തരം ഇടപാടുകള്‍ക്ക് നികുതി ചുമത്താനോ കണക്കുകള്‍ ശേഖരിക്കാനോ സാധ്യമല്ല. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാറിലാകാനും സാധ്യതയുണ്ട്. ഇക്കാര്യങ്ങള്‍ക്കൂടി പരിഗണിച്ചാണ് ആര്‍ബിഐ നിരോധിച്ചിരുന്നത്.ക്രിപ്‌റ്റോകറന്‍സികളില്‍ ഏറ്റവും മൂല്യമുള്ളത് ബിറ്റ്‌കോയിനാണ്. 8,815 ഡോളറിലാണ് കറന്‍സിയുടെ വ്യാപാരം നടക്കുന്നത്. 161 ബില്യണ്‍ ഡോളറാണ് ബിറ്റ്‌കോയിന്റെ മൊത്തം വിപണിമൂല്യം. 2017ല്‍ ഒരു ബിറ്റ്‌കോയിന് 20000 ഡോളര്‍ വിലയുണ്ടായിരുന്നു. പിന്നീട് ഇടിഞ്ഞു 3000 ഡോളറിലേക്ക് എത്തി. ഇപ്പോള്‍ 10000ത്തിന് മുകളിലാണ് വിനിമയം നടക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍