സംസ്ഥാനത്ത് പൊതുപരിപാടികള്‍ നിര്‍ത്തിവെയ്ക്കും: ഏഴാം ക്ലാസ് വരെ പരീക്ഷ മാറ്റി


  • ഉത്സവങ്ങളും ആഘോഷങ്ങളും കുറയ്ക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്താകെ മാര്‍ച്ചിലെ പൊതുപരിപാടികള്‍ നിറുത്തുവയ്ക്കും. ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, എട്ട്, ഒമ്പ ത്, പത്ത് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കര്‍ശന നിയന്ത്രണവും ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. ഉത്സവങ്ങളും ആഘോഷങ്ങളും കുറയ്ക്കാന്‍ നിര്‍ദേശം നല്‍കും. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഉടന്‍ മാദ്ധ്യമങ്ങളെ കണ്ടത്.ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ വര്‍ഷാവസാന പരീക്ഷ ഉപേക്ഷിക്കണമെന്നു നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു. ചെറിയ കുട്ടികളെക്കൊണ്ട് നിയന്ത്രണങ്ങള്‍ അനുസരിപ്പിക്കുക എളുപ്പമല്ല.പത്തനംതിട്ട ,കോട്ടയം,കൊല്ലം ജില്ലകളില്‍ കര്‍ശന നിയന്ത്രണം വേണം.ഒപ്പം എല്ലാ സ്‌കൂളുകളിലും മാസ്‌കുകളും സാനിറ്റെറിസെറ്റുകളും ലഭ്യമാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍