സംയുക്തയുടെ അനിയത്തി സിനിമയിലേക്കെന്ന് അഭ്യുഹം

സംയുക്ത വര്‍മയുടെ അനിയത്തി സംഗമിത്ര സിനിമാരംഗത്തേക്ക് പ്രവേശിക്കാന്‍ തയാറെടുക്കുകയാണോ എന്നാണ് ഇപ്പോള്‍ ചലച്ചിത്രപ്രേമികളുടെ സംശയം. സംയുക്ത വര്‍മ സോഷ്യല്‍ മീഡിയയില്‍ സംഗമിത്രയുടെ ചിത്രം പങ്കുവച്ചതാണ് ഇത്തരമൊരു സംശയത്തിനിടയാക്കിയത്. വനിതാദിനത്തിലാണ് അനിയത്തിയുടെ സ്‌റ്റൈലിഷ് ചിത്രം സംയുക്ത പോസ്റ്റ് ചെയ്തത്. സംഗമിത്രയുടെ ജന്മദിനം കൂടിയായിരുന്നു മാര്‍ച്ച് 8. സ്‌ത്രൈണമായ ഊര്‍ജം ശക്തവും നിഗൂഢവുമാണെന്നും അത്ര എല്ലാറ്റിനേയും ആകര്‍ഷിക്കുമെന്നും നിന്റെ ശക്തി നല്ല കാര്യങ്ങള്‍ക്കുപയോഗിക്കൂ എന്നും അനിയത്തിക്ക് പിറന്നാള്‍ ആശംസ നല്‍കിക്കൊണ്ട് സംയുക്ത കുറിച്ചു. ആദ്യമായാണ് സഹോദരിയുടെ ചിത്രം സംയുക്ത സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുന്നത്. ബിജു മേനോനെ വിവാഹം കഴിച്ചതിനുശേഷം ചലച്ചിത്രരംഗത്തു നിന്ന് പൂര്‍ണമായി വിട്ടു നില്‍ക്കുകയാണ് സംയുക്ത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍