കൊറോണയെ നിയന്ത്രിക്കാന്‍ ഇന്ത്യ കൂടതല്‍ നടപടികളിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 31 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ കൊറോണയെ നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയാണ്.രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനുമായി കൂടിക്കാഴ്ച നടത്തും.ഇതിനെ തുടര്‍ന്ന് കര്‍ശനമായ ചില ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്.കൊറോണ വൈറസ് ലോകത്തിന് മുന്നില്‍ വലിയ വെല്ലുവിളിയായി ഉയര്‍ന്നിട്ടുണ്ടെന്നും എല്ലാവരും ഒറ്റക്കെട്ടായി ഈ സാഹചര്യത്തെ നേരിടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.ഓരോ യുഗത്തിലും പുതിയ വെല്ലുവിളികള്‍ വരുന്നു. ഇപ്പോള്‍ കൊറോണ ഒരു വെല്ലുവിളിയായി ഉയര്‍ന്നു വന്നിരിക്കുന്നു. സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ഇത് ഒരു വെല്ലുവിളിയാണ്. നാമെല്ലാവരും ഈ അവസ്ഥയെ നേരിടേണ്ടതുണ്ടെന്നും മോദി കൂടിച്ചേര്‍ത്തു.അതേസമയം കൊറോണ ലക്ഷണങ്ങളുമായി ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഐസലോഷന്‍ വാര്‍ഡില്‍ ഒരാളെ പ്രവേശിപ്പിച്ചു.രോഗിയുടെ സാമ്പിളുകള്‍ ശേഖരിച്ച് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്കയച്ചു.ജമ്മുകാശ്മീരിലും രണ്ട്‌പേര്‍ക്ക് രോഗബാധയുള്ളതായി സംശയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍