ആട് ജീവിതം ഷൂട്ടിംഗിന് ജോര്‍ദ്ദാനില്‍ അനുമതിയില്ല;

അള്‍ജീരിയയിലേക്ക് മാറ്റി അയ്യപ്പനും കോശിയും എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് നായകനാകുന്ന സിനിമയാണ് ആട് ജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ബ്ലെസിയാണ്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണത്തിന് ജോര്‍ദ്ദാനില്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ലൊക്കേഷന്‍ അള്‍ജീരിയയിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് ഒന്‍പതിന് സംവിധായകനും പൃഥ്വിയും ഉള്‍പ്പെടുന്ന സംഘം അള്‍ജീരിയയിലേക്ക് പോകും. മാര്‍ച്ച് 16 മുതല്‍ മെയ് 16 വരെ രണ്ട് മാസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. സിനിമയ്ക്ക് വേണ്ടിയുള്ള പൃഥ്വിയുടെ മെലിഞ്ഞ ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു. നജീബ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. അമല പോള്‍ ആണ് ചിത്രത്തിലെ നായിക. വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ജി എ ഫിലിംസിന്റെ ബാനറില്‍ കെ.ജി, ഏബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍