യാത്രക്കാരില്ല; രാജ്യത്ത് 85 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കൊറോണ ഭീതിയെത്തുടര്‍ന്ന് ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണം കുറയുന്നു. യാത്രക്കാര്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് 85 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. സെല്‍ട്രല്‍ റെയില്‍വേ23, ദക്ഷിണ മധ്യ റെയില്‍വേ29, പടിഞ്ഞാറന്‍ റെയില്‍വേ10, ദക്ഷിണ പൂര്‍വ റെയില്‍വേ ഒമ്പത് എന്നിങ്ങനെയാണ് റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം. ഈസ്റ്റ് കോസ്റ്റ് റെയില്‍വേയും നോര്‍ത്തേണ്‍ റെയില്‍വേയും അഞ്ചും നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ നാലും ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാന്‍ വെസ്റ്റേണ്‍ റെയില്‍വേയും സെന്‍ട്രല്‍ റെയില്‍വേയും പ്ലാറ്റ് ഫോം ടിക്കറ്റിന് 50 രൂപയാക്കിയിരുന്നു. പ്രധാന സ്റ്റേഷനുകളില്‍ മാത്രമാണു വര്‍ധന. ടിക്കറ്റ് നിരക്ക് വര്‍ധന താല്‍ക്കാലികമായാണെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍