യെസ് ബാങ്കിന് 60,000 കോടി നല്‍കി റിസര്‍വ് ബാങ്ക്

 മുംബൈ്: സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറാനും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുമായി സ്വകാര്യ ബാങ്കായ യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് 60,000 കോടി രൂപ വായ്പയായി (ലൈന്‍ ഒഫ് ക്രെഡിറ്റ്) നല്‍കി. ഇന്ത്യന്‍ ചരിത്രത്തില്‍ ഇതുവരെ ഒരു ബാങ്കിലെയും നിക്ഷേപകര്‍ക്ക് പണം നഷ്ടമായിട്ടില്ലെന്നും യെസ് ബാങ്കിന്റെ സമ്പ്സ്ഥിതിയും ഭദ്രമാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തകാന്ത ദാസ് വ്യക്തമാക്കിയിരുന്നു. ആദ്യമായാണ് ഒരു ബാങ്കിന് റിസര്‍വ് ബാങ്ക് ഇത്തരത്തിലുള്ള വായ്പാസഹായം നല്‍കുന്നത്. സാമ്ബത്തിക തിരിമറികള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മാര്‍ച്ച് 5ന് യെസ് ബാങ്കിനുമേല്‍ റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. സമ്പദ് ഞെരുക്കത്തിലായ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ പിരിച്ചുവിട്ട റിസര്‍വ് ബാങ്ക്, ഭരണ നിയന്ത്രണവും ഏറ്റെടുത്തിരുന്നു. തുടര്‍ന്ന്, എസ്.ബി.ഐയുടെ നേതൃത്വത്തില്‍ രക്ഷാപദ്ധതി ആവിഷ്‌കരിച്ചതോടെ കഴിഞ്ഞ ദിവസം മൊറട്ടോറിയം പിന്‍വലിച്ചു. ബുധനാഴ്ച വൈകിട്ട് മുതല്‍ യെസ് ബാങ്ക് സാധാരണ നിലയില്‍ പ്രവര്‍ത്തനവും പുനരാരംഭിച്ചു. യെസ് ബാങ്കില്‍ എസ്.ബി.ഐ 48.21 ശതമാനം ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്. 6,050 കോടി രൂപ എസ്.ബി.ഐ നിക്ഷേപിച്ചു. യെസ് ബാങ്ക് പ്രമോട്ടര്‍ റാണ കപൂര്‍ പ്രതിയായ പണം തിരിമറി കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്രിന് മുമ്പാതെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി ഹാജരായി. യെസില്‍ നിന്ന് അനില്‍ അംബാനിയുടെ കമ്പനികള്‍ 12,800 കോടി രൂപ വായ്പ എടുത്തത്, ഇപ്പോള്‍ കിട്ടാക്കടമാണ്. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കായാണ് അംബാനിയെ വിളിച്ചുവരുത്തിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍