യെസ് ബാങ്കില്‍ 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിനു നിയന്ത്രണം

മുംബൈ: യെസ് ബാങ്കില്‍നിന്ന് 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍ മൂന്നു വരെയാണ് നിയന്ത്രണം. ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് 50000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിന് നിക്ഷേപകരെ അനുവദിക്കുന്നതിന് ആര്‍ബിഐയുടെ പ്രത്യേക അനുമതി വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നിക്ഷേപകന്റെയും അയാളുമായി ബന്ധപ്പെട്ടവരുടെയും ചികിത്സാവശ്യത്തിനോ പഠനാവശ്യങ്ങള്‍ക്കോ വിവാഹസംബന്ധമായ ആവശ്യങ്ങള്‍ക്കോ മറ്റു ചടങ്ങുകള്‍ക്കു വേണ്ടിയോ ആണെങ്കില്‍ ആര്‍ബിഐ , 50000 കൂടുതല്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍