50 ആളുകളിലധികം ഒത്തുകൂടാന്‍ പാടില്ല; ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍

 ന്യൂഡല്‍ഹി: കോവിഡ് 19 ഭീതി തുടരുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. വിവാഹ ചടങ്ങുകള്‍ ഒഴികെ 50 ആളുകളിലധികം ഒത്തുചേരുന്ന ചടങ്ങുകള്‍ പാടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നിര്‍ദ്ദേശിച്ചു. ഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.വിവാഹ ചടങ്ങുകള്‍ കഴിവതും ലളിതമാക്കുകയോ അല്ലെങ്കില്‍ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പൊതുചടങ്ങുകളില്‍ നിന്നും ആളുകള്‍ കഴിവതും ഒഴിവാകണം. ശുചിത്വം പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. ജിമ്മുകള്‍, നൈറ്റ് ക്ലബുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 അടച്ചിടാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.ഷഹീന്‍ബാഗ്‌സമരത്തിനുംനിയന്ത്രണങ്ങള്‍ബാധകമായിരിക്കുമെന്നാണ്‌കേജരിവാള്‍ അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍