ഇറ്റലിയെ ചുറ്റിവരിഞ്ഞ് കൊറോണ; മരണം 388

റോം: ഇറ്റലിയില്‍ കൊറോണ വൈറസ് (കോവിഡ്19) ബാധിച്ച് മരിച്ചവരുടെ എണ്ണം 366 ആയി. ഇന്നലെ മാത്രം 133 പേരാണ് മരിച്ചത്. ഞായറാഴ്ച 1492 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച് ഇന്നലെ മാത്രം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 25 ശതമാനം ആണ് കുതിച്ചുയര്‍ന്നത്. രാജ്യത്താകെ കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 7,375 ആയി.വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡി അടക്കം 15 പ്രവിശ്യകള്‍ അടച്ചുപൂട്ടിക്കൊണ്ട് പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ 1.6 കോടി ജനങ്ങളാണ് ക്വാറന്റൈന്‍ നേരിടുക. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നുവരുമിത്. പ്രായം കൂടിയവരുടെ എണ്ണത്തില്‍ ജപ്പാനു പിന്നില്‍ രണ്ടാമതാണ് ഇറ്റലി. കൊറോണ ബാധിച്ചു മരിക്കുന്നവരില്‍ പ്രായം ചെന്നവരാണ് അധികവും. ഇന്നലെ ഇറ്റലിയിലെ മരണസംഖ്യ 233 ആയി. രോഗികളുടെ എണ്ണം 5,883 ആയും കൂടി. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ മരണം ഇപ്പോള്‍ ഇറ്റലിയിലാണ്.ഈ സാഹചര്യത്തിലാണ് ചൈനയിലേതിനു സമാനമായ കര്‍ശന നടപടികള്‍ ഇറ്റാലിയന്‍ സര്‍ക്കാരും ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മൂന്നു വരെയാണ് നിയന്ത്ര ണങ്ങള്‍. 15 പ്രവിശ്യകളിലെ ഒരാള്‍ക്കും പ്രത്യേക അനുമതി കൂടാതെ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കില്ല. വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ജിം, മ്യൂസിയം, സിനിമാ തിയേറ്ററുകള്‍, നിശാ ക്ലബ്ബുകള്‍ തുടങ്ങി ജനങ്ങള്‍ വരുന്ന സ്ഥലങ്ങള്‍ പൂട്ടാന്‍ നിര്‍ദേശിച്ചു. സാമ്പത്തിക തലസ്ഥാനമായ മിലാനും വെനീസുമെല്ലാം അടച്ചുപൂ ട്ടപ്പെട്ട പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.രോഗീപരിചരണത്തിനായി വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ഇറ്റാലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലൊംബാര്‍ഡിയിലെ ആശുപത്രികളില്‍ കിടക്കകളുടെ അഭാവം നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍