ശബരിമല: 35ലക്ഷം ഭക്തര്‍ 269 കോടി നടവരവ്

തിരുവനന്തപുരം: മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയില്‍ 35.64 ലക്ഷം പേര്‍ ദര്‍ശനം നടത്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. നടവരവായി 269.37 കോടി കിട്ടിയപ്പോള്‍ 38.01 കോടി ചെലവായെന്നും ഐഷാ പോറ്റിയുടെ ചോദ്യത്തിന് മറുപടി നല്‍കി.സ്വകാര്യമേഖലയിലെ സംവരണം നയപരമായ കാര്യമായതിനാല്‍ ചര്‍ച്ചകള്‍ക്കുശേഷമേ അന്തിമതീരുമാനത്തിലെത്തുകയുള്ളൂവെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കെ. കുഞ്ഞിരാമന്‍, എസ്. ശര്‍മ, കെ. ബാബു, എ.പി അനില്‍കുമാര്‍, ചിറ്റയം ഗോപകുമാര്‍, ഐ.സി ബാലകൃഷ്ണന്‍, പുരുഷന്‍ കടലുണ്ടി, പി.ജെ ജോസഫ്, ബി. സത്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്കാണ് ഈ മറുപടി നല്‍കിയത്. ജി.എസ്.ടി നടപ്പിലാക്കിയതിനുശേഷം വ്യാപകമായ നികുതി വെട്ടിപ്പ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക്. വാര്‍ഷിക റിട്ടേണുകള്‍ യഥാസമയം ലഭ്യമാകാത്തതും ഇവേ ബില്‍ തത്സമയം ഡൗണ്‍ലോഡ് ചെയ്ത് കിട്ടാത്തതുമെല്ലാം നികുതി വെട്ടിപ്പ് പരിശോധിച്ച് സ്ഥിരീകരിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിച്ചതായി വി.ഡി സതീശനെ മന്ത്രി അറിയിച്ചു. സിനിമാമേഖലയുടെ സമഗ്രപരിഷ്‌കരണത്തിനായി രൂപീകരിക്കുന്ന സിനിമാ റെഗുലേറ്ററി അതോറിട്ടിയുടെ കരട് ബില്‍ ഉടന്‍ തയ്യാറാകുമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ്, മഞ്ഞളാംകുഴി അലി, എന്‍.എ നെല്ലിക്കുന്ന്, എം.ഉമ്മര്‍ എന്നിവരെ മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍