വേറിട്ട ലുക്കില്‍ ലെന; ആര്‍ട്ടിക്കിള്‍ 21ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ലെന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആര്‍ട്ടിക്കിള്‍ 21 എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കൈയില്‍ മദ്യവും ചുണ്ടില്‍ സിഗരറ്റുമായി ഏറെ വ്യത്യസ്തമായ ലുക്കിലാണ് ലെന പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലെനിന്‍ ബാലകൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജോജു ജോര്‍ജു, ലെന, അജു വര്‍ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍, രാജേഷ് എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍