ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഉത്സവബലി പൂജയ്ക്ക് 2044 വരെ ബുക്കിംഗ്

 ഏറ്റുമാനൂര്‍: മഹാദേവ ക്ഷേതത്തില്‍ ഉത്സവത്തോട നുബന്ധിച്ചുള്ള ഉത്സവബലി പൂജയ്ക്ക് 2044 വരെയുള്ള ബുക്കിംഗ് കഴിഞ്ഞു. അമ്പലത്തില്‍ കൊടിയേറ്റ്, ആറാട്ട് ഒഴിച്ചുള്ള ദിവസങ്ങളില്‍ എല്ലാ വര്‍ഷവും ഉത്സവം നടക്കുന്ന ദിവസങ്ങളില്‍ മാത്രമാണു ഉത്സവബലി വഴിപാട് നടത്തുന്നത്. പള്ളിവേട്ട ദിനം വരെയാണു ഉത്സവ ബലി നടത്തുന്നത്. ഉത്സവ നാളുകളിലെ വിശേഷാല്‍ പൂജയാണ് ഉത്സവബലി. എല്ലാദിവസവും ഉച്ചകഴിഞ്ഞ് ഒന്നിനാണു ദര്‍ശനസമയം. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന പൂജയില്‍ പങ്കെടുക്കാന്‍ നിരവധിയാളുകളാണു ദിവസവും ക്ഷേത്രത്തില്‍ എത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചു പ്രസാദമൂട്ട്. തുള്ളല്‍ ദ്വയം എന്നിവ നടക്കും. എന്‍എസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തില്‍ താലപ്പോലി സമര്‍പ്പണം നടക്കും. രാത്രി ഒമ്പതിനു മോഹിനിയാട്ട കച്ചേരി. 10.30നു ചലച്ചിത്ര താരം ശൈത്യ സന്തോഷിന്റെ നേതൃത്വത്തില്‍ നൃത്തസന്ധ്യ. എന്നിവ ഉണ്ടായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍