2,000 രൂപ: അച്ചടി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ലോകസ്ഭയില്‍ അറിയിച്ചു. രണ്ടായിരം രൂപ നോട്ട് പൊതുമേഖലാ ബാങ്കുകള്‍ എടിഎമ്മുകളില്‍നിന്ന് പിന്‍വലിച്ചതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം കണക്കിലെടുത്താണ് 500 രൂപ, 200 രൂപ നോട്ടുകള്‍ക്കായി പൊതുേേമഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവ എടിഎമ്മുകള്‍ ക്രമീകരിച്ചതെന്നും മന്ത്രി അറിയിച്ചു. 7.40 ലക്ഷം കോടി രൂപയുടെ രണ്ടായിരം രൂപ നോട്ട് ഉടന്‍ പ്രിന്റ് ചെയ്തു വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ രണ്ടായിരത്തിന്റെ 5.49 ലക്ഷം കോടി രൂപയുടെ നോട്ട് വിപണിയിലും 0.93 ലക്ഷം കോടി രൂപയുടെ നോട്ട് ചെസ്റ്റിലുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍