കോവിഡ് 19 : പണം ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥ

തൃശ്ശൂര്‍: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ പണം ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ്. തൃശൂര്‍ സ്വദേശിനിയായ അശ്വതി ഗോപനാണ് പണം ഇടപാടിന് ശേഷം താന്‍ ഉപയോഗിച്ച കൈയുറയുടെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഒരു ദിവസം ബാങ്കിലെ കൃഷ് കൗണ്ടറില്‍ കൈയ്യുറ ഉപയോഗിച്ചപ്പോള്‍ കിട്ടിയ അഴുക്കാണെന്ന തലക്കെട്ടോടെയാണ് ഉദ്യോഗസ്ഥ ചിത്രം പങ്കുവച്ചിരിക്കുന്നത്. പണം ഇടപാട് നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും,ഇടപാടിന് ശേഷം കൈകള്‍ വൃത്തിയായി കഴുകണമെന്നും പോസ്റ്റില്‍ പറയുന്നു.കോവിഡ് 19 രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മാസ്‌ക്ക്,കൈയ്യുറ തുടങ്ങിയ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നേരതെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജോലിക്ക് ശേഷം താന്‍ ഉപയോഗിച്ച കൈയ്യുറയുടെ ചിത്രം ബാങ്ക് ഉദ്യോഗസ്ഥ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ബ്രക്ക് ദ് ചെയിന്‍ എന്ന ഹാഷ് ടാഗോടെ ഇട്ടചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍