കോവിഡ് 19: രാജ്യത്തെ ജയിലുകള്‍ സുരക്ഷിതമാണോയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് 19 രോഗഭീതി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകള്‍ സുരക്ഷിതമാണോ എന്ന ചോദ്യമുയര്‍ത്തി സുപ്രീംകോടതി രംഗത്ത്. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്‌ഡെയാണ് സുപ്രധാന ചോദ്യമുന്നയിച്ചത്.
ജയിലുകളില്‍ പരിധിയിലധികം തടവുകാര്‍ കഴിയുന്ന സാഹചര്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇവരുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തി. തടവുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി ചീഫ് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ചു.ജയിലുകളില്‍ കോവിഡ് 19 ബാധയുണ്ടായാല്‍ നിരവധി പേരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ട്. ഇക്കാര്യം മുന്നില്‍ കണ്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണം. ജയിലുകളുടെ നിരവാരം ഉയര്‍ത്താന്‍ ഇതൊരു അവസരമായി എടുത്തുകൂടെ എന്ന് കോടതി ചോദിച്ചു.ജയിലുകളുടെ ശേഷി ഉയര്‍ത്താനും പരിധിയില്‍ അധികം ആളുകളെ കുത്തിനിറയ്ക്കുന്നത് ഒഴിവാക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും കോടതി നിരീക്ഷിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍