ചൈനയ്ക്ക് പുറത്ത് കോവിഡ്19 പടരുന്നത് പതിനേഴിരട്ടി വേഗത്തില്‍: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ്19 വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം പടരുന്നതായി ലോകാരോഗ്യ സംഘടന. ചൈനയില്‍ വന്‍ നാശം വിതച്ച വൈറസ് മറ്റ് രാജ്യങ്ങളില്‍ പടരുന്നതിന്റെ വേഗത ചൈനയെ ആപേക്ഷിച്ച് പതിനേഴിരട്ടി വേഗത്തിലാണ്. നിലവില്‍ 3,300 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു, 98,000 പേര്‍ വൈറസ് ബാധിതരാണ്. പകര്‍ച്ചവ്യാധി തടയാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ലോകാരോഗ്യ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 'ഇത് പരിശീലത്തിനായുള്ള സമയമല്ല, പറയാന്‍ ഒഴിവുകഴിവുകളില്ല, മുട്ട് മടക്കാന്‍ നമ്മള്‍ ഉദ്ദേശിച്ചിട്ടില്ല, വൈറസ് നിയന്ത്രണവിധേയമാകുന്നത് വരെ നമ്മള്‍ പോരാടും.' ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസിസിന്റെ വാക്കുകള്‍.ഇന്ത്യയും കോവിഡ്19 വൈറസിന്റെ പിടിയിലാണ്. വിദേശത്തുനിന്നെത്തിയവരുള്‍പ്പടെ വ്യാഴാഴ്ച 30 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രാജ്യം കനത്ത ജാഗ്രതയിലാണ്. ഡല്‍ഹിയിലാണ് വൈറസ് ബാധിതരിലധികവും. ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. ഇന്ത്യയൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയും വൈറസ് പടരുന്ന സാഹചര്യത്തില്‍ മാറ്റിവച്ചു. ഇന്ത്യയില്‍ ജപ്പാന്‍, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാരും രോഗബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. ഇന്ത്യയുടെ അയല്‍രാജ്യമായ ഭൂട്ടാനിലും വൈറസ് ബാധ സ്ഥിരീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍