ആദ്യ കൊറോണരോഗബാധ നവംബര്‍ 17നെന്ന് ചൈന

 സിജിംഗ്: ആദ്യത്തെ കോവിഡ് രോഗബാധ നവംബര്‍ 17നെന്ന് ചൈനയുടെ സ്ഥീരീകരണം. ഹുബേ പ്രവിശ്യയിലുള്ള 55കാരനാണ് ആദ്യമായി കോവിഡ് 19 ബാധിച്ചതെന്ന് സര്‍ക്കാര്‍ ഡാറ്റയില്‍ പറയുന്നു. അന്ന് മുതല്‍ ഓരോ ദിവസവും അഞ്ച് പുതിയ കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നുവെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 15 ആയപ്പോഴേക്കും വൈറസ് ബാധിച്ചവരുടെ എണ്ണം 27 ആയി. ഡിസംബര്‍ 20 ആയപ്പോഴേക്കും 60 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4971 ആയി. 125 രാജ്യങ്ങളിലായി 134558 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണ സംഖ്യ 1016 കടന്നു. രാജ്യത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ച് നിയന്ത്രണം അതീവ ശക്തമാക്കി. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒളിമ്പിക്‌സ് റദ്ദാക്കണമെന്ന വാദം ശക്തമായി. ഭാര്യക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ റൂഡോ വീട്ട് നിരീക്ഷണത്തിലായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍