വാളയാര്‍ കേസില്‍ 16 ന് ശേഷം ഹൈക്കോടതി വാദം കേള്‍ക്കും

കൊച്ചി: വാളയാര്‍ കേസില്‍ കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ അപ്പീലില്‍ ഈ മാസം 16 ന് ശേഷം ഹൈക്കോടതി വാദം കേള്‍ക്കും. അതേസമയം ഹൈക്കോടതിയുടെ നോട്ടീസ് രണ്ട് പ്രതികളും കൈപ്പറ്റിയിട്ടില്ല. ചെറിയ മധു, ഷിബു എന്നിവരെ കണ്ടെത്തി നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. വാളയാര്‍ കേസിലെ നാലു പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാരും, പെണ്‍കുട്ടികളുടെ മാതാപിതാക്കളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.16ാം തിയ്യതി മുതല്‍ കേസില്‍ വാദം കേള്‍ക്കാനാണ് സാധ്യത. എന്നാല്‍ കേസില്‍ ഉള്‍പെട്ട ചെറിയ മധു, ഷിബു എന്നിവര്‍ എവിടെയാണെതില്‍ വ്യക്തയില്ല. ഇവര്‍ നോട്ടീസ് കൈപ്പറ്റാത്തതിനാല്‍ കേസ് അനന്തമായി നീളുമോ എന്നാണ് പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആശങ്ക. പ്രദീപ് കുമാറും, വലിയ മധുവും നേരത്തെ നോട്ടീസ് കൈപ്പറ്റിയിരുന്നു. ചെറിയ മധു, ഷിബു എന്നിവര്‍ കൂടി നോട്ടീസ് കൈപ്പറ്റിയാല്‍ മാത്രമെ കോടതി നടപടികള്‍ മുന്നോട്ടു പോകു. എത്രയും വേഗത്തില്‍ രണ്ടുപേരെയും കണ്ടെത്തി നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍