എന്‍.പി.ആര്‍:16 ന് സര്‍വകക്ഷി യോഗം

 തിരുവനന്തപുരം: സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷി യോഗം 16ന് വൈകിട്ട് അഞ്ചിന് ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.സെന്‍സസ് നടപടികള്‍ കേരളം സമയബന്ധിതമായി പൂര്‍ത്തിയാക്കും. എന്നാല്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട എന്യൂമറേഷന്‍ പ്രവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നില്ല. അത് നടത്താന്‍ ഉദ്ദേശിക്കുന്നുമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. യാതൊരു ആശങ്കയും വേണ്ട. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ തയ്യാറല്ലെന്ന് കേരളം ആദ്യം തന്നെ പ്രഖ്യാപിച്ചു. അന്ന് ഒറ്റയ്ക്കായിരുന്നു. ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങള്‍ ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സെന്‍സസ് നടപടികള്‍ക്കും എന്‍.പി.ആര്‍ നടപടികള്‍ക്കും വ്യക്തമായ കാലപരിധിയുണ്ട്. ഈ വിഷയങ്ങളില്‍ ആശയവ്യക്തത ആവശ്യമാണെങ്കില്‍ സര്‍വകക്ഷി യോഗത്തിലാകാമെന്നും ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി പറയവേ മുഖ്യമന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍