സമാധാനത്തിന് വഴിയൊരുങ്ങുന്നു, അഫ്ഗാനില്‍ 1500 താലിബാന്‍ തടവുകാരെ മോചിപ്പിക്കുന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സമാധാനത്തിന്റെ വഴി വീണ്ടും തുറന്നുകൊണ്ട്, 1500 താലിബാന്‍ തടവുകാരെ മോചിപ്പിക്കാനുള്ള കരാറായി.ചൊവ്വാഴ്ച രാത്രി വീണ്ടും അധികാരത്തിലേറിയ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി താലിബാന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് കരാര്‍ ഒപ്പിട്ടത്. ഇനി പോരാട്ടത്തിനിറങ്ങില്ലെന്ന ഉറപ്പ് എഴുതി നല്‍കണമെന്ന് മാത്രമാണ് തടവുകാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തടവുകാരെ മോചിപ്പിക്കാനുള്ള നടപടികള്‍ നാല് ദിവസത്തിനകം തുടങ്ങും.5000 താലിബാന്‍ തടവുകാരെ മോചിപ്പിക്കണമെന്ന് ഫെബ്രുവരിയില്‍ ദോഹയില്‍ ഒപ്പിട്ട യു.എസ് താലിബാന്‍ സമാധാന കരാറില്‍ വ്യവസ്ഥ ചെയ്!തിരുന്നു. അഫ്!ഗാനിസ്ഥാനില്‍ നിന്ന് യു.എസ്, നാറ്റോ സേനകള്‍ പൂര്‍ണമായി പിന്മാറുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ.എന്നാല്‍, തടവുകാരെ വിട്ടയയ്ക്കില്ലെന്നായിരുന്നു ഗനിയുടെ നിലപാട്. തുടര്‍ന്ന് കരാറിന് വിരുദ്ധമായി അഫ്!ഗാന്‍ സൈനികര്‍ക്ക് നേരെ താലിബാന്‍ ആക്രമണം നടത്തി. ഇതിന് തിരിച്ചടിയായി യു.എസ് സൈന്യം താലിബാനെ ആക്രമിച്ചു. അഫ്!ഗാന്‍ സേനയെ ആക്രമിക്കരുതെന്നും സര്‍ക്കാരുമായി താലിബാന്‍ സമാധാന ചര്‍ച്ച തുടങ്ങണമെന്നും കരാറില്‍ നിര്‍ദ്ദേശിച്ചിരുന്നു. തടവുകാരെ വിട്ടയയ്ക്കാതെ സര്‍ക്കാരുമായി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു താലിബാന്‍.കരാര്‍ പ്രകാരം 5000 തടവുകാരെ ഒറ്റയടിക്ക് വിടണമെന്നും മറ്റൊരു ഉപാധിക്കും തങ്ങള്‍ തയ്യാറല്ലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
താലിബാനുമായുള്ള പ്രശ്‌നങ്ങള്‍ക്കിടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമാണ്.തിങ്കളാഴ്ചയാണ് അഷ്‌റഫ് ഗനി വീണ്ടും പ്രസിഡന്റായി അധികാരമേറ്റത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് അബ്ദുള്ള സമാന്തര സര്‍ക്കാര്‍ രൂപീകരിച്ചു. ഗനി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ അബ്ദുള്ളയും സത്യപ്രതിജ്ഞ ചെയ്തു.യു.എസ് താലിബാന്‍ സമാധാന കരാറിന് യു.എന്‍ അംഗീകാരം നല്‍കി. സായുധ സംഘടനകളുമായുള്ള കരാറിന് അപൂര്‍വമായി മാത്രമാണ് യു.എന്‍ അംഗീകാരം നല്‍കുന്നത്. കരാര്‍ വ്യവസ്ഥയനുസരിച്ച് യു.എസ് അഫ്!ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍