കര്‍ണാടകയില്‍ ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു, അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്

മംഗളൂരു: ബംഗളൂരു മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ തുമകുരു ജില്ലയില്‍ കുനിഗല്‍ എന്ന സ്ഥലത്താണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാസനില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ എല്ലാവരും മരണപ്പെട്ടു. മരിച്ചവര്‍ ബംഗളൂരു, ഹൊസൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഉള്ളവരാണ്. അപകടത്തെത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതക്കുരുക്കുണ്ടായി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍