നിഫ്റ്റി 10,000ന് താഴെ; വിപണിയില്‍ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്

മുംബൈ: ഓഹരി വിപണിയിലെ ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ നിഫ്റ്റി പതിനായിരത്തിനു താഴെയെത്തി. 5412 പോയിന്റ് ഇടിഞ്ഞ് 9,916.55 എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. 2018 മാര്‍ച്ചിനുശേഷം നിഫ്റ്റി 10000നു താഴെ പോകുന്നത് ആദ്യമായാണ്. സെന്‍സെക്‌സിലും ഇടിവ് തുടരുകയാണ്. 1821.27 പോയിന്റ് ഇടിഞ്ഞ് 33,876.13 എന്ന നിലയിലാണ് സെന്‍സെക്‌സ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. യൂറോപ്പില്‍നിന്നുള്ള യാത്രക്കാര്‍ക്ക് യുഎസ് വിലക്കേര്‍പ്പെടുത്തിയതാണ് വലിയ ഇടിവിനു കാരണമെന്നാണു വിലയിരുത്തല്‍. യുകെ ഒഴികെയുള്ള രാജ്യങ്ങള്‍ക്കാണ് 30 ദിവസത്തേക്ക് യുഎസ് വെള്ളിയാഴ്ച മുതല്‍ യാത്രാ വിലക്കേര്‍പ്പെടുത്തിയത്.
കോവിഡ്19 വ്യാപകമായി പടരുന്ന പശ്ചാത്തലത്തിലാണ് യുഎസിന്റെ തീരുമാനം. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. യുഎസില്‍ കൊറോണ ബാധിച്ച് 38 പേരുടെ മരണമാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,135 പേര്‍ക്ക് വൈറസ് ബാധിക്കുകയും ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍