ഷൂട്ടിംഗ് അനുവദിക്കില്ല: വിജയ് ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രതിഷേധം

ചെന്നൈ: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വിട്ടയച്ചതിനു പിന്നാലെ തമിഴ് സൂപ്പര്‍താരം വിജയിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ചിത്രീകരണം പുരോഗമിക്കുന്ന മാസ്റ്റേഴ്‌സ് എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.നെയ്‌വേലിയിലെ ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലാണ് നിലവില്‍ ചിത്രീകരണം നടക്കുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷമാണ് വിജയിയെ ആദായ നികുതി വകുപ്പ് വിട്ടയച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍