ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം: മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ

ശാസ്താംകോട്ട : സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ കേരളത്തില്‍ ഭവനരഹിതരായ ഒരു കുടുംബം പോലുമുണ്ടാകില്ലെന്ന് മന്ത്രി ജെ. മേഴ്‌സികുട്ടിഅമ്മ പറഞ്ഞു. മൈനാഗപ്പള്ളി പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമിയും വീട് ഇല്ലാത്തവര്‍ക്ക് വീടും രണ്ടുമില്ലാത്തവര്‍ക്ക് ഭൂമിയും വീടും ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ലൈഫ് , ജവഹര്‍ ഭവന പദ്ധതി പ്രഖ്യാപനം കെ. സോമപ്രസാദ് എം.പി നിര്‍വഹിച്ചു. വികസന വിളംബര രേഖ അഡ്വ. ടി. മോഹനന്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി പഞ്ചായത്ത് തല ഗെയിംസ് ടീമിനെ പ്രഖ്യാപിച്ചു. കുടിവെള്ള ഭൂമി കൈമാറല്‍ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീലേഖ വേണുഗോപാല്‍ നിര്‍വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കൃഷ്ണകുമാരി, സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. മുബീന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രഘുനാഥന്‍ പിള്ള, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡി. രാഗിണി , എം. ശിവന്‍ പിള്ള , ശാന്തകുമാരി അമ്മ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി സ്വാഗതവും സെക്രട്ടറി ഡമാസ്റ്റന്‍ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍