ത്രില്ലടിപ്പിക്കാന്‍ ഫോറന്‍സിക് വരുന്നു

ടൊവിനോ തോമസ് നായകനാകുന്ന ഫോറന്‍സിക്ക് റിലീസിനൊരുങ്ങുന്നു. ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് അനസ് ഖാന്‍, അഖില്‍ പോള്‍ എന്നിവര്‍ ചേര്‍ന്നാണ്. മംമ്ത മോഹന്‍ദാസ് ആണ് ചിത്രത്തിലെ നായിക. സംവിധായകര്‍ തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റെബ മോണിക്ക, ലുക്മാന്‍ എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. അഖില്‍ ജോര്‍ജ് സിനിമയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നു. ജെയ്ക്‌സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ജൂവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍