സ്‌കൂളുകള്‍ സര്‍ക്കാറിന് വാടകക്ക് നല്‍കാന്‍ തയ്യാറാണെന്ന് ഒരു വിഭാഗം മാനേജ്‌മെന്റുകള്‍

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകള്‍ സര്‍ക്കാറിന് വാടകക്ക് നല്‍കാന്‍ തയ്യാറാണെന്ന് കേരള എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍. പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന വാടകക്ക് സ്‌കൂളുകള്‍ നല്‍കാം. സ്‌കൂളുകള്‍ വില്‍ക്കാനും ഒരു വിഭാഗം ഉടമകള്‍ തയാറാണ്.
മാനേജ്‌മെന്റുകളെ വിരട്ടാനാണ് എയ്ഡഡ് സ്‌കൂളുകള്‍ ഏറ്റെടുക്കുന്നത് ആലോചിക്കാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതിനോട് പ്രതികരിച്ചാണ് സ്‌കൂളുകള്‍ സ്വമേധയാ വിട്ടുതരാന്‍ തയ്യാറാണെന്ന് അറിയിച്ച് ഒരു വിഭാഗം മാനേജ്‌മെന്റുകള്‍ രംഗത്തെത്തിയത്. സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ വാടക നിശ്ചയിച്ച് നല്‍കിയാല്‍ വിട്ടുനല്‍കും.
സ്‌കൂള്‍ യൂണിഫോമിനുള്ള പണം, മെയിന്റനന്‍സ് ഗ്രാന്റ് എന്നിവ പോലും യഥാസമയം സ്‌കൂളുകള്‍ക്ക് കിട്ടുന്നില്ലെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ പറയുന്നു. പൊതു വിദ്യാഭ്യാസ മേഖലയില്‍ വര്‍ഷംതോറും വിദ്യാര്‍ഥികള്‍ വര്‍ധിക്കുമ്പോള്‍ സംരക്ഷിത അധ്യാപകര്‍ കൂടുന്നു എന്ന് പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍