സിനിമ സെറ്റിലെ അപകടം; ക്രെയിന്‍ ഓപ്പറേറ്റര്‍ അറസ്റ്റില്‍

ചെന്നൈ: കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2 വിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ക്രെയിന്‍ മറി!ഞ്ഞ് വീണ് 3 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്രെയിന്‍ ഓപ്പറേറ്റര്‍ രാജനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഓപ്പറേറ്ററുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി പ്രൊഡക്ഷന്‍ മാനേജര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഈ ബുധനാഴ്ചയാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ഷൂട്ടിംഗ് ലൊക്കേഷനില്‍ ക്രെയിന്‍ മറിഞ്ഞ് വീണ് അപകടമുണ്ടായത്. സംവിധായകന്‍ ശങ്കര്‍ കാലിന് പരിക്കേറ്റ് ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍