കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ്; ജേക്കബ് വിഭാഗവും രണ്ടായി

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു പിന്നാലെ ജേക്കബ് വിഭാഗവും പിളര്‍ന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വിഭാഗവും മുന്‍ മന്ത്രിയും എംഎല്‍എയുമായ അനൂപ് ജേക്കബ് വിഭാഗവും കോട്ടയത്ത് ചേരിതിരിഞ്ഞ് യോഗം ചേര്‍ന്നതോടെയാണ് പിളര്‍പ്പ് പൂര്‍ത്തിയായത്. പി.ജെ.ജോസഫ് വിഭാഗത്തില്‍ ലയിക്കാന്‍ തന്നെ തീരുമാനിച്ചാണ് ജോണി നെല്ലൂര്‍ വിഭാഗം ഇന്ന് സംസ്ഥാന സമിതിയും ഹൈപ്പവര്‍ കമ്മിറ്റിയും വിളിച്ചിരിക്കുന്നത്. ലയനം 29 ന് നടക്കുമെന്ന പി.ജെ ജോസഫിന്റെ പ്രഖ്യാപനം ജോണി നെല്ലൂര്‍ തള്ളികളഞ്ഞിട്ടില്ല. എന്നാല്‍ അനൂപ് ജേക്കബ് വിഭാഗം ലയനത്തെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. പാര്‍ട്ടിയെ ലയിപ്പിച്ച് പേരില്ലാതാക്കാന്‍ അനൂപ് ജേക്കബ് തയ്യാറല്ല. അതു കൊണ്ട് തന്നെ ജോണി നെല്ലൂര്‍ വിഭാഗത്തിന്റെ നീക്കത്തെ വിമത നീക്കമായാണ് ഇവര്‍ കാണുന്നത്. ലയന പ്രഖ്യാപനം നടത്തിയാല്‍ അനൂപ് ജേക്കബ് പുറത്താക്കല്‍ നടപടികള്‍ സ്വീകരിച്ചേക്കും. അനൂപിനെയും ജോണിയെയും ഒന്നിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ യു.ഡി.എഫ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍