ഓട്ടോയ്ക്കുള്ളില്‍ അലറിക്കരഞ്ഞ് നവ്യ; അമ്പരപ്പോടെ ആരാധകര്‍

 പട്ടാപ്പകല്‍ പാഞ്ഞുപോകുന്ന ഓട്ടോറിക്ഷയ്ക്കുള്ളില്‍ അലറിക്കരഞ്ഞ് നവ്യ നായര്‍. നവ്യ തന്നെ പങ്കുവച്ച ഈ ദൃശ്യങ്ങള്‍ കണ്ട് അമ്പരക്കുകയാണ് ഏവരും. ഒരു ഇടവേളയ്ക്ക് ശേഷം നവ്യ നായികയാകുന്ന ഒരുത്തീ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ദൃശ്യമാണിത്. കയറി്‌ന്റെ സഹായത്താല്‍ ഓട്ടോ കറക്കുന്നതും വീഡിയോയില്‍ കാണാം. സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളായ ജോളിയും അമിതുമാണ് നവ്യയ്‌ക്കൊപ്പമുള്ളത്. ജോളിയാണ് ഓട്ടോ ഡ്രൈവര്‍. നവ്യ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്ക് പ്രതികരണവുമായി ആരാധകരെത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍