ഫെഡററുടേയും നദാലിന്റേയും കളി കാണാനെത്തിയത് ടെന്നീസ് ചരിത്രത്തിലെ റെക്കോഡ് കാണികള്‍

ടെന്നീസ് ചരിത്രത്തിലെ റെക്കോഡ് കാണികളുടെ മുന്നില്‍ നടന്ന മത്സരത്തില്‍ നദാലിനെതിരെ ഫെഡറര്‍ക്ക് ജയം. ഈ കളി ഒരു കാരണവശാലും ഫെഡറര്‍ക്ക് തോല്‍ക്കാനും സാധിക്കുമായിരുന്നില്ല. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന പ്രദര്‍ശന മത്സരത്തിലായിരുന്നു ഫെഡറര്‍ 6-4, 3-6, 6-3ന് നദാലിനെ തോല്‍പിച്ചത്. ഫെഡറര്‍ തന്റെ രണ്ടാം നാടെന്ന് വിശേഷിപ്പിക്കുന്ന മാതാവിന്റെ ജന്മനാടായ ദക്ഷിണാഫ്രിക്കയിലെ ഫെഡററുടെ ആദ്യ ടെന്നീസ് മത്സരമായിരുന്നു നടന്നത്. സര്‍വ്വം ഫെഡറര്‍ മയമായിരുന്നു ഈ പ്രദര്‍ശനമത്സരത്തില്‍. ഫെഡററുടെ പേരെഴുതിയ തൊപ്പികളും ടീ ഷര്‍ട്ടുകളും ആര്‍.എഫ് ലോഗോകളും ഫെഡററെ സ്വാഗതം ചെയ്തുള്ള ബാനറുകളും കൊണ്ട് നിറഞ്ഞിരുന്നു കേപ്ടൗണിലെ സ്റ്റേഡിയം. മത്സരത്തിന് ടോസ് ഇട്ട നാണയത്തില്‍ പോലും ഫെഡററുടെ മുഖമുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാളുടെ മുഖം നാണയത്തില്‍ ആലേഖനം ചെയ്യുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍