മോഹന്‍ലാലിനെ വിലക്കണമെന്ന പ്രചരണത്തിന് എതിരെ ഹരീഷ് പേരടി

മോഹന്‍ലാല്‍ പങ്കെടുക്കുന്ന പരിപാടി വിലക്കണമെന്ന ജിദ്ദ പ്രവാസി കൂട്ടായ്മയുടെ പ്രചരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. മഹാനായ ഒരു കലാകാരനുനേരെ മലയാളികളായ പോര്‍വിളിയാണിതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു. മോദിയുടെ സ്തുതിപാഠകന്‍ സങ്കി മോഹന്‍ലാല്‍ പങ്കെടുക്കുന്ന ഒരു പ്രമുഖ ചാനലിന്റെ പരിപാടി വിലക്കണമെന്നാണ് ജിദ്ദ പ്രവാസി കൂട്ടായ്മയുടെ ആഹ്വാനം. ഇവിടെ ഹിന്ദു സംഘപരിവാര്‍ അവരുടെ ചൊല്‍പടിക്ക് നില്‍ക്കാത്ത കലാകാരന്‍മാര്‍ക്കെതിരെ നടത്തുന്ന അതെ മാനസികാവസ്ഥയിലുള്ള വര്‍ഗ്ഗീയ ഭ്രാന്താണിതെന്ന് ഹരീഷ് പേരടി കുറിപ്പിലൂടെ വിമര്‍ശിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍