ലിസി മെട്രോ സ്റ്റേഷന്റെ പേര് മാറുന്നു; ഇന്ന് മുതല്‍ ടൗണ്‍ ഹാള്‍ സ്റ്റേഷന്‍

കൊച്ചി: ലിസി മെട്രോ സ്റ്റേഷന്റെ പേര് ഇന്ന് മുതല്‍ ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷന്‍ എന്നായി മാറും. പേര് മാറ്റത്തിനുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) നിര്‍ദ്ദേശത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെയാണ് പേര് മാറ്റം യാഥാര്‍ഥ്യമായത്. സ്റ്റേഷന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കണക്കിലെടുത്താണ് മാറ്റം. ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷനുമായി 200 മീറ്ററില്‍ താഴെ മാത്രമേ അകലമുള്ളൂ. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനും മെട്രോ സ്റ്റേഷനു സമീപമാണ്. കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡാണ് പേര് മാറ്റത്തിനുള്ള നിര്‍ദേശം സര്‍ക്കാരിന് നല്‍കിയത്. ട്രെയിന്‍ അനൗണ്‍സ്‌മെന്റ് സ്റ്റേഷനുകള്‍ക്കുള്ളിലെ മാപ്പുകള്‍, നെയിം ബോര്‍ഡ്, സൈനേജുകള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ലിസി സ്റ്റേഷന്‍ എന്നുള്ളത് മാറി ഇന്ന് മുതല്‍ ടൗണ്‍ ഹാള്‍ സ്റ്റേഷന്‍ എന്നാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍