വിശാല ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ശബരിമല കേസില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി

ന്യൂഡല്‍ഹി: ശബരിമല കേസ് സുപ്രിംകോടതിയുടെ വിശാല ബെഞ്ചില്‍ നടപടികള്‍ തുടങ്ങി. ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്നും, അതില്‍ തെറ്റില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ബെഞ്ച് രൂപീകരിച്ചതില്‍ ന്യായീകരണവുമായി സോളിസിറ്ററി ജനറലും രംഗത്തെത്തി.
വിശാല ബെഞ്ച് പുനപരിശോധനാ ഹര്‍ജിയുടെ അടിസ്ഥാനത്തിലല്ലെന്നും. ഹര്‍ജികള്‍ നിലനില്‍ക്കേ വിശാലബെഞ്ചിന് വിട്ട സാഹചര്യം മുമ്ബുമുണ്ടായിട്ടുണ്ടെന്നും തുഷാര്‍മേത്ത പറഞ്ഞു.
എന്നാല്‍ വിശാലബഞ്ചിന് ചോദ്യങ്ങള്‍ വിട്ടതില്‍ ജസ്റ്റിസ് നാഗേശ്വര റാവു സംശയമുന്നയിച്ചു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യങ്ങളാണ് ഇന്ന് വിശാലബെഞ്ച് നിശ്ചയിക്കുക. ശബരിമലയ്ക്ക് പുറമെ മറ്റു മതങ്ങളിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശാലബെഞ്ച് പരിഗണിക്കും
എന്നാല്‍ പരിഗണിക്കുന്നത് ശബരിമല പുനപരിശോധന ഹര്‍ജികളല്ല മറിച്ച് ഭരണഘടനാപരമായ വിഷയങ്ങളാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ കോടതി അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍