പിഴപ്പലിശയില്‍ പിഴിയില്ല; കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഉപഭോക്താക്കള്‍ക്കുമേല്‍ അനാവശ്യ പിഴപ്പലിശ ഈടാക്കില്ലെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ഉറപ്പ് നല്‍കി. ജനങ്ങളെ ചൂഷണം ചെയ്യാത്ത, ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സേവനം ലഭ്യമാകുന്ന ബാങ്കെന്ന ലക്ഷ്യമാണ് കേരള സഹകരണ ബാങ്കിലൂടെ യാഥാര്‍ഥ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് 13 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍